Breaking News

നിരോധനാജ്ഞ 23 വരെ നീട്ടി


കാസർകോട് ജില്ലയിൽ കോവിഡ് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ 1973 ലെ ക്രിമിനൽ നടപടിച്ചട്ടം 144 പ്രകാരം ജില്ലാ കളക്ടർ ഡോ.ഡി സജിത്ബാബു ഒക്ടോ. 23 ന് രാത്രി 12 മണി വരെ നിരോധനാജ്ഞ നീട്ടി മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസർകോട്, വിദ്യാനഗർ, മേൽപറമ്പ, ബേക്കൽ, ഹൊസ്ദുർഗ് , നീലേശ്വരം, ചന്തേര പോലീസ് സ്റ്റേഷൻ പരിധികളിലും പരപ്പ, ഒടയഞ്ചാൽ പനത്തടി ടൗണുകളുടെ പരിധിയിലുമാണ് നിരോധനാജ്ഞ. ഈ പ്രദേശങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചു

ജില്ലയിലെ മുഴുവൻ ജനങ്ങളും ശാരീരിക അകലം പാലിക്കുകയും സോപ്പ് / സാനിറ്റൈസർ ഉപയോഗിച്ച കൈകൾ വൃത്തിയാക്കുകയും മുഖാവരണം (മാസ്ക്) ശരിയായ രീതിയിൽ ധരിക്കുകയും കോവി ഡ് നിർവ്യാപന മാനദണ്ഡങ്ങൾ പാലിക്കുകയുംവേണം.

വിവാഹത്തിൽ പരമാവധി അൻപതുപേർക്കും മരണം , മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും പങ്കെടുക്കാം.

No comments