Breaking News

കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിനു മുന്നിൽ ധർണ്ണ സമരം നടത്തി.


കേരളാ കോൺഗ്രസ് ജേക്കബ് ധർണ നടത്തി.
സ്വർണ്ണ കള്ളക്കടത്ത് കേസിൽ പ്രതികളായവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജലീലും രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരളകോൺഗ്രസ് ജേക്കബ് സംസ്ഥാന വ്യാപകമായി നടത്തിയ ധർണയുടെ ഭാഗമായി കാസർഗോഡ് ജില്ലാ കമ്മിറ്റി യുടെ ആിമുഖ്യത്തിൽ വെള്ളരിക്കുണ്ട് താലുക്ക് ഓഫീസിന് മുൻപിൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് ആന്റെക്സ് കളരിക്കന്റെ അധ്യക്ഷത യിൽ നടന്ന ധർണ സമരം D C C ജനറൽ സെക്രട്ടറി ഹരീഷ് പി നായർ ഉത്ഘാടനം ചെയ്തു. പാർട്ടി ഹൈ പവർ കമ്മിറ്റി അംഗം മാത്യു നാരകത്തറ,കെ ഡി വർക്കി, സി എസ് തോമസ്, ജെൻസൺ കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു . ടോംസി തോമസ് നന്ദി പറഞ്ഞു.

No comments