Breaking News

കോവിഡ് ദുരിതത്തിൽ തൊഴിൽ പോലും നഷ്ടപ്പെട്ട് ആശങ്കയിലായ ബസ് ജീവനക്കാരുടെ സത്യസന്ധതയ്ക്ക് പോലീസിൻ്റെ അഭിനന്ദനം.


ബേഡകം: ഇന്നലെ വ്യാഴാഴ്ച വൈകുന്നേരം ബേഡകം പഞ്ചായത്ത്‌ ഓഫീസിനു സമീപം റോഡിൽ വെച്ചു ബന്തടുക്ക കാസർഗോഡ് റൂട്ടിൽ ഓടുന്ന ശ്രീയാ ബസ് കണ്ടക്ടർ ശങ്കരമ്പാടി കുളിയങ്കല്ല് വീട്ടിൽ സനൽകുമാറിന് കളഞ്ഞു കിട്ടിയ
പണമടങ്ങിയ പഴ്സ് ഉടൻ തന്നെ ബേഡകം പോലീസിൽ ഏല്പിക്കുകയായിരുന്നു. പഴ്സിൽ 12500 രൂപയും, ATM കാർഡും, ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരുന്നു.


ബേഡകം പോലീസ് പഴ്സിൻ്റെ ഉടമസ്ഥനെ കണ്ടെത്തി വിളിച്ചറിയിച്ചു. പഴ്സും പണവും നഷ്ടപ്പെട്ട സങ്കടത്തിലായ യുവാവിന് പോലീസിൻ്റെ ഫോൺ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം നല്കുന്നതായി മാറി.


തുടർന്ന് ഇന്ന് ഉച്ചയ്ക്ക് പേഴ്സും പണവും ബേഡകം പോലീസ് സ്റ്റേഷനിൽ വെച്ച് പോലീസ് ഇൻസ്പെക്ടർ ടി ഉത്തംദാസിൻ്റെയും പോലീസുദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ശ്രീയ ബസ് ജീവനക്കാരായ സുധീഷ്, അനീഷ് എന്നിവർ പഴ്സിന്റെ ഉടമയും ഫ്ളിപ്പ് കാർട്ട് ജീവനക്കാരനുമായ പെരുമ്പള സ്വദേശി അഭിലാഷിനു കൈമാറി.


കളഞ്ഞു കിട്ടിയ പണവും പഴ്സും ഉടമസ്ഥന് തിരിച്ചേല്പിക്കാൻ സൻമനസ് കാണിച്ച ബസ് ജീവനക്കാരെ ബേഡകം സിഐ ടി ഉത്തംദാസും മറ്റു പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് അഭിനന്ദിച്ചു.


MALAYORAM FLASH

No comments