Breaking News

പെരുമ്പടവ് ബി.വി.ജെ എം ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ച കരിയർ ഡ്രീംസ് ഉത്ഘാടനം ചെയ്തു.


 പെരുമ്പടവ് ബി.വി.ജെ എം ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ച കരിയർ ഡ്രീംസ് റിട്ടയേർഡ് പ്രിൻസിപ്പൽ ജേക്കബ് മാത്യു ഉത്ഘാടനം ചെയ്തു. കുട്ടികൾക്കാവശ്യമായ നൂതനമായ ഉപരിപഠന സാധ്യതകളും അനുയോജ്യമായ തൊഴിൽ മേഖലകളും കുട്ടികൾ തന്നെ കരിയർ ഗൈഡിന്റെ സഹായത്തോടെ വിശദമാക്കുന്ന പ്രവർത്തനങ്ങളാണ് ബി.വി.ജെ.എം കരിയർ ക്ലബ്ബ് ആവിഷ്കരിചിരിക്കുന്നത്. ബി.വി.ജെ.എം ഹയർസെക്കൻഡറി സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും ചാർട്ടേർഡ് അക്കൗണ്ടന്റുമായ ശ്രി.ബിവിൻ വർഗ്ഗീസ് കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ് നടത്തി. പ്രിൻസിപ്പൽ സഖറിയാസ് അബ്രാഹം അധ്യക്ഷത വഹിച്ച മീറ്റിംഗിൽ കരിയർ ഗൈഡ് അലക്സ് ജോം, ശ്രീമതി. ബിജി പി.എസ്, റോസ്ലിൻ തോമസ് എന്നിവർ പ്രസംഗിച്ചു

No comments