"അയ്യപ്പനും കോശിയും "സിനിമ സ്റ്റൈലിൽ വ്യാപാര സ്ഥാപനം ജെസിബി കൊണ്ട് തകർത്ത യുവാവിനെ കോടതി റിമാൻഡ് ചെയ്തു
ചെറുപുഴ:വിവാഹം മുടക്കുന്നതിൻ്റെ വിരോധത്താൽ അയൽവാസിയുടെ വ്യാപാര സ്ഥാപനം ജെസിബി കൊണ്ട് തകർത്ത യുവാവിനെ കോടതി റിമാൻഡ് ചെയ്തു. ഇടവരമ്പ് ഊമലയിൽ ഇന്നലെ രാവിലെ നടന്ന സംഭവത്തിൽ ചെറുപുഴ പോലീസ് കസ്റ്റഡിയിലെടുത്ത സ്തുതിക്കാട്ട് ആൽബിനെ (31)യാണ് കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തത്. തൻ്റെ വിവാഹം കൂമ്പൻ കുന്ന് സ്വദേശിയും അയൽക്കാരനുമായ സോജി മുടക്കുകയാണെന്നാണ് ആൽബിൻ പറയുന്നത്. എന്നാൽ തനിക്ക് ഇക്കാര്യത്തിൽ അറിവില്ലെന്ന നിലപാടിലാണ് സോജി. ഇത്രമേൽ വിരോധം വരണമെങ്കിൽ ഇവർക്ക് മാത്രമറിയാവുന്ന മറ്റെന്തെങ്കിലും കാരണവും ഉണ്ടാകാമെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.

No comments