ബി.ജെ.പി നേതൃത്വത്തിൽ പനത്തടി പഞ്ചായത്ത് തല ശിൽപശാല സംഘടിപ്പിച്ചു
പാണത്തൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബി.ജെ.പി പനത്തടി പഞ്ചായത്ത് ശിൽപശാല പാണത്തൂരിൽ കർഷകമോർച്ച ജില്ലാ പ്രസിഡൻ്റ് ബളാൽ കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ടി.ആർ രാജൻ അധ്യക്ഷ വഹിച്ചു. ജില്ലാ കമ്മറ്റിയംഗം പി രാമചന്ദ്രസറളായ, മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ വേണുഗോപാൽ, മണ്ഡലം വൈസ് പ്രസിഡൻ്റ് മാരായ സി ബാലകൃഷ്ണൻ നായർ കള്ളാർ, ഒ ജയറാം മാസ്റ്റർ, മണ്ഡലം കമ്മറ്റിയംഗം സുശീല ഗോവിന്ദൻ, പഞ്ചായത്ത് ജനറൽ സെക്രട്ടറി എം.കെ സുരേഷ്, സെക്രട്ടറി ഭാസ്ക്കരൻ കാപ്പിത്തോട്ടം എന്നിവർ സംസാരിച്ചു. ബളാൽ കുഞ്ഞിക്കണ്ണൻ, കെ.കെ വേണുഗോപാൽ എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു.

No comments