Breaking News

കൂത്തുപറമ്പിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു


കൂത്തുപറമ്പ് പൂവത്തിൻ കീഴിൽ വളവിൽ ബൈക്ക് മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.
കൂത്തുപറമ്പ് കൈതേരി സ്വദേശികളായ സാരംഗ്, അതുൽ എന്നിവരാണ് മരിച്ചത്. രാവിലെയാണ്
മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. രാത്രിയാണ് അപകടമുണ്ടായതെന്നാണ് നിഗമനം.
മാനന്തവാടിയിലേക്ക് പോകും വഴി അമിത വേഗതയിൽ വന്ന ബൈക്ക് നിയന്ത്രണം വിട്ട്
മരത്തിലിടിക്കുകയായിരുന്നു. ഒരാളുടെ മൃതദേഹം റോഡരികിലെ പറമ്പിലും മറ്റൊരാളുടെ സമീപത്തെ തോട്ടിലുമാണ് കണ്ടെത്തിയത്.

No comments