Breaking News

കൂട്ടായ്മയുടെ വിജയമായി ബളാലിൽ കരനെൽ കൃഷി കൊയ്ത്തുത്സവം


ബളാൽ ഗ്രാമപഞ്ചായത്ത് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഒന്നാം വാർഡിലെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഉപ്പാട്ടിമൂലയിൽ നടത്തിയ കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം. രാധാമണി ഉദ്ഘാടനം ചെയ്തു. രണ്ട് ഏക്കർ തരിശായി കിടന്ന സ്ഥലത്തു ശ്രേയസ് നെൽവിത്തു ഉപയോഗിച്ചാണ് കുടംബശ്രീയിലെ 25 വനിതകൾ ചേർന്ന് കൃഷിയിറക്കിയത്. പ്രതികൂലമായ കാലാവസ്ഥയും വന്യമൃഗങ്ങളുടെ ശല്യവും വലിയ തോതിലുള്ള കളയും വെല്ലുവിളി ഉയർത്തിയെന്ന് ads സെക്രട്ടറി മേരി ബാബു പറഞ്ഞു. കൃഷി ഓഫീസർ അനിൽ സെബാസ്റ്റ്യൻ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ എം. പി ജോസഫ്, മുൻ പഞ്ചായത്ത്‌ അംഗം കൃഷ്ണൻ, സാലി, മേരി ബാബു എന്നിവർ സംസാരിച്ചു.

No comments