Breaking News

ബളാലിൽ ആട് ഗ്രാമം ക്ഷീരസാഗരം പദ്ധതിക്ക് തുടക്കമായി


ബളാൽ: കാസർഗോഡ് കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ബളാൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്, മാലോത്ത് സർവ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയായ ആട് ഗ്രാമം ക്ഷീര സാഗരം പദ്ധതിക്ക് തുടക്കമായി. പശുവിനെ വാങ്ങുന്നതിനായി 5 പേർ അടങ്ങുന്ന 12 ഗ്രൂപ്പുകൾക്ക് എഴുപത്തിയഞ്ച് ലക്ഷം രൂപയും ആടിനെ വാങ്ങുന്നതിനായി 5 പേർ ആടങ്ങുന്ന 2 ഗ്രൂപ്പുകൾക്ക് രണ്ടരലക്ഷം രൂപയും വിതരണം ചെയ്യുന്നതാണ് പദ്ധതി. പദ്ധതിയുടെ ആദ്യ ഘടുവിന്റെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാമണി എം ഗ്രൂപ്പുകൾക്ക് ചെക്ക് വിതരണം ചെയ്തു കൊണ്ട് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, മെമ്പർമാരായ ടോമി വട്ടയ്ക്കാട്ട്, മാധവൻ നായർ, സത്യൻ പാടിയിൽ, കുടുംബശ്രീ ചെയർപേഴ്സൺ ജാൻസി ടോമി, ബാങ്ക് സെക്രട്ടറി മാത്യു മണിയംമാക്കൽ തുടങ്ങിയവർ പങ്കെടുത്തു.

No comments