Breaking News

വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ ഭരണ നിർവ്വഹണ ബ്ലോക്ക് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ ഭരണ നിർവ്വഹണ ബ്ലോക്ക്
രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു.കോവിഡ് പ്രോട്ടോകോൾ പാലിച്ച് നിർവ്വഹിച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് രാധാമണി എം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം , പി ജി ദേവ്, സിൽവി പ്രഭാകരൻ, ടോമി വട്ടക്കാട്ട്, മെഡിക്കൽ ഓഫീസർ ഡോ.രാജശ്രീ എസ്.എസ്, അജിത് സി ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. ജനപ്രതിനിധിയായി 25 വർഷം പൂർത്തിയാക്കിയ രാജു കട്ടക്കയത്തിനെ വെള്ളരിക്കുണ്ട് പി എച്ച് സി സ്റ്റാഫ് കൗൺസിൽ ആദരിച്ചു.

No comments