Breaking News

പഞ്ചായത്തിൻ്റെ കെടുകാര്യസ്ഥതയിൽ പ്രതിഷേധം; ആദിവാസി ക്ഷേമസമിതി ബളാൽ പഞ്ചായത്തോഫീസിലേക്ക് മാർച്ച് നടത്തി


ബളാൽ: ലൈഫ് പദ്ധതി പ്രകാരം പട്ടിക വർഗ്ഗകാർക്ക് അനുവദിച്ച ആറ് ലക്ഷം രൂപയിൽ നിന്നും 2ലക്ഷം രൂപ നഷ്ടപ്പെടുത്തിയത്തിനും, വിദ്യാർത്ഥികൾക്ക് അനുവദിച്ച ലാപ് ടോപ് വിതരണം നടത്താത്തതിലും പ്രതിഷേധിച്ച് ആദിവാസി ക്ഷേമസമിതി ബളാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബളാൽ പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

ധർണ്ണാ സമരം എ.കെ.എസ് ജില്ല പ്രസിഡന്റ്‌ പി. കുഞ്ഞിരാമൻ ഉൽഘാടനം ചെയ്തു.

സി.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മധു വാഴകോളനി സ്വാഗതം പറഞ്ഞു. അപ്പുകുട്ടൻ മൗക്കോട്, പാട്ടത്തിൽ രാഘവൻ തുടങ്ങിയവർ സംസാരിച്ചു

No comments