Breaking News

കർഷകർക്ക് 10,000 രൂപ പെൻഷൻ അനുവദിക്കണമെന്നാവശ്യം; കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം വെള്ളരിക്കുണ്ട് താലൂക്കോഫീസിന് മുന്നിൽ ധർണ്ണാ സമരം നടത്തി


വെള്ളരിക്കുണ്ട്: കർഷകർക്ക് 10,000 രൂപാ പെൻഷൻ അനുവദിക്കുക എന്ന രണ്ടാംഘട്ട ക്യാമ്പയിൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന തലത്തിൽ മുഴുവൻ പഞ്ചായത്തുകളിലും നടത്തുന്ന ധർണ്ണ സമരത്തിൻ്റെ ഭാഗമായി വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസിനു മുന്നിൽ ധർണ്ണ നടത്തി. യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് പ്രിൻസ് പ്ലാക്കൻ ഉദ്ഘാടനം ചെയ്തു.

രാജ്യത്തിൻ്റെ ഇന്നത്തെ പുരോഗതിക്ക് കാരണം കർഷകരാണെന്നും അവർക്ക് അർഹമായ പ്രാധാന്യവും ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ബളാൽ മണ്ഡലം പ്രസിഡൻ്റ് അബ്രഹാം തേക്കുംകാട്ടിൽ അദ്ധ്യക്ഷത വഹിച്ചു മുതിർന്ന നേതാവ് സണ്ണി വട്ടോത്ത് മുഖ്യ പ്രഭാഷണം നടത്തി യൂത്ത്ഫ്രണ്ട് വൈ പ്രസിഡൻറ് ഷാജി പുതുപ്പറബിൽ KTUC വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡൻറ് ജിൻസ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

No comments