വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രം ഇരുട്ടിൽ
മലയോരത്തെ ജനങ്ങളുടെ ആശ്രയ കേന്ദ്രമായ വെള്ളരിക്കുണ്ട് മങ്കയം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുമ്പിൽ വഴിവിളക്ക് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതു സംബന്ധിച്ച് സിപിഐഎം വെള്ളരിക്കുണ്ട് ബ്രാഞ്ച് യോഗം അധികൃതരോട് ആവശ്യപ്പെട്ടു.യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി സണ്ണി മങ്കയം സ്വാഗതം പറഞ്ഞു, അബ്ദുൾ ബഷിർ അധ്യക്ഷത വഹിച്ചു, ജോർജ് കൊച്ചുഴത്തിൽ, സുകേഷ് സുകുമാരൻ, മനീഷ് നാരായൺ, അജിമോൻ ചാക്കോ, പി.ടി ചാക്കോ എന്നിവർ സംസാരിച്ചു
No comments