ഉള്ളിവില കേട്ട് കണ്ണുതള്ളി ജനങ്ങൾ കിലോയ്ക്ക് വില 80 രൂപയിലെത്തി
വെള്ളരിക്കുണ്ട്: ഒരാഴ്ചയ്ക്കിടെ ഉളളിയുടെ (സവാള) വില ദിനംപ്രതി കൂടികൂടി വരുന്നു പച്ചക്കറിവില വർധിച്ചതോടെ അടുക്കളയിലെ ബജറ്റ് താളംതെറ്റുമോയെന്ന ആശങ്കയിലാണ് കുടുംബങ്ങൾ. സവാള, തക്കാളി, മുരിങ്ങയ്ക്ക, കാരറ്റ് എന്നിവയ്ക്കാണ് വില വർധിച്ചത്. ഒരാഴ്ചയ്ക്കിടെ സവാളയ്ക്ക് വർധിച്ച് 45 രൂപയിൽനിന്നും ഒറ്റയടിക്ക് 80 രൂപയായി. ഇനിയും കൂടാൻ സാധ്യത സവാളയുടെ വരവ് കുറഞ്ഞതും സ്റ്റോക്ക് തീർന്നതുമാണ് വില വർധിക്കാനിടയാക്കിയത്. കഴിഞ്ഞവർഷം ഡിസംബറിൽ 120 രൂപയിലധികം സവാളയുടെ വില വർധിച്ചിരുന്നു. ചെറിയ ഉള്ളിയുടെ വില 140 വരെ എത്തിയിരുന്നു.
മഹാരാഷ്ട്ര, പുണെ എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് സവാളയെത്തുന്നത്. ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവയുടെ വിലയിലും കാര്യമായ വർധനയുണ്ട്. തക്കാളിയുടെ വില 20-ൽനിന്ന് 35 രൂപയായി. ഉത്പാദനം കുറഞ്ഞതോടെ 60 രൂപയിൽനിന്ന് മുരിങ്ങക്കായുടെ വില 100 ൽ എത്തി. കാരറ്റിന് 90 രൂപയാണ് മാർക്കറ്റ് വില. ഉരുള 42, കൈപ്പ 55, ബിറ്റ് റൂട്ട് 58, വെണ്ട 50, വെളുത്തുള്ളി 140
ജില്ലയിലേക്ക് ഗുണ്ടൽപേട്ട്, മൈസൂർ എന്നിവിടങ്ങളിൽനിന്നാണ് അധികവും പച്ചക്കറികളെത്തുന്നത് ലോക്ഡൗൺ സമയത്ത് സംസ്ഥാനത്തേക്ക് ആവശ്യത്തിന് പച്ചക്കറികളെത്തിയതിനാൽ വലിയ തോതിൽ വിലവർധനയുണ്ടായിട്ടില്ല. പല പച്ചക്കറികളുടെയും വിളവെടുപ്പ് കാലമല്ലാത്തതാണ് ഇപ്പോൾ വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. നവരാത്രി ആഘോഷം തുടങ്ങിയതും വില വർധിക്കാൻ ഇടയായി കല്യാണമോ മറ്റു ആഘോഷമോ ഇല്ലാത്തതും ഹോട്ടലുകൾ മിക്കതും അടച്ചതും പച്ചക്കറി വിൽപ്പനയെ ബാധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു.
No comments