Breaking News

തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനും ജില്ലാ കളക്ടര്‍മാര്‍ക്കും കമ്മീഷന്‍ കത്തയച്ചു. നവംബര്‍ 11ന് ശേഷം തദ്ദേശ സ്ഥാപനങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തണം. ഇതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് തിയതികള്‍ പിന്നീട് നിശ്ചയിക്കും. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

No comments