നിരാഹാരം മാറ്റിയതായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി
കാഞ്ഞങ്ങാട്: ഐ.സി.യുവും വെന്റിലേറ്റർ സൗകര്യവുമൊക്കെ യുദ്ധകാലടിസ്ഥാനത്തിൽ സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും ഉറപ്പു നൽകിയതിനാൽ കോവിഡ് ആസ്പത്രിയോട് സർക്കാർ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ നവംബർ ഒന്നു മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന നിരാഹാരം മാറ്റിയതായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി അറിയിച്ചു. ആസ്പത്രി തുറക്കണമെന്ന ആവശ്യമായിരുന്നു നിരാഹാര സമരം പ്രഖ്യാപിക്കുമ്പോൾ ഉയർത്തിയിരുന്നത്. യാതൊരു തരത്തിലുമുള്ള സൗകര്യമൊരുക്കാതെ ആസ്പത്രി തുറന്നു. ഇതു ജനങ്ങളെ കബളിപ്പിക്കാലാണ്. അതിനാൽ നിരാഹാര സമരത്തിൽ നിന്നു പിൻമാറേണ്ടെന്ന തീരുമാനത്തിൽ തന്നെയായിരുന്നു ഉണ്ടായിരുന്നത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി നിയോഗിച്ച സംഘം ആസ്പത്രി സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. അവരും ജില്ലാ കളക്ടറോടും ഡി.എം.ഒയോടും സംസാരിച്ചു. അവർക്കും ഇതേ ഉറപ്പ് കിട്ടിയിട്ടുണ്ട്. ആസ്പത്രി തുറന്നതും അധികാരികളുടെ ഈ ഉറപ്പും ജില്ലാ കോൺഗ്രസ് കമ്മിറ്റി നിയോഗിച്ച സംഘത്തിന്റെ അഭ്യർഥനയും കണക്കിലെടുത്ത് മാത്രമാണ് നിരാഹാര സമരം മാറ്റുന്നത്. രണ്ടോ മൂന്നോ ആഴ്ച കാത്തു നിൽക്കും. ഉറപ്പ് പാലിച്ചില്ലെങ്കിൽ നിരാഹാര സമരം നടത്തുമെന്നും എം.പി.അറിയിച്ചു
No comments