വാട്സ്ആപ് വഴി സ്ത്രീയെ അധിഷേപിച്ച് സന്ദേശം; യുവാവിന് അരക്കോടിയിലേറെ പിഴയിട്ട് കോടതി
വാട്‌സാപ്പ് വഴി സ്‌ത്രീയെ അധിക്ഷേപിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഏകദേശം അരക്കോടിയിലേറെ രൂപയാണ് കുറ്റക്കാരനായ യുവാവിന് കോടതി ശിക്ഷ വിധിച്ചത്. വാട്‌സാപ്പിലൂടെ അപകീർത്തികരമായ സന്ദേശങ്ങൾ അയച്ച യുവാവിന് അബുദാബി കോടതിയാണ് 2,70,000 ദിർഹം പിഴശിക്ഷയായി വിധിച്ചത്. ഇത് ഏകദേശം അരക്കോടിയിലേറെ മൂല്യം വരും. 20,000 ദിര്‍ഹം യുവതിക്ക് നഷ്ടപരിഹാരമായി നൽകണം.
ഐടി നിയമത്തിലെ വകുപ്പുകൾ ലംഘിച്ചതായി കാണിച്ചാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്. ഇന്റർനെറ്റിലൂടെ അപകീർത്തിപ്പെടുത്തുന്നതിന് 2,50,000 ദിർഹം മുതൽ 5,00,00 ദിർഹം വരെയാണ് യുഎഇയിൽ പിഴ. തനിക്ക് വാട്‌സാപ്പിലൂടെ ലഭിച്ച സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ട് സഹിതം പരാതിക്കാരിയായ അറബ് യുവതി പൊലീസിന് സമർപ്പിച്ചു.
No comments