ജില്ലാശുപത്രി നിരാഹാര സമരം; ജില്ലയിൽ സമര പ്രഖ്യാപന ജാഥകൾ സംഘടിപ്പിച്ചു ജനകീയ കർമ്മസമിതി
ജില്ലാ ആശുപത്രിയിൽ എല്ലാവർക്കും ചികിത്സ ലഭ്യമാക്കുക, തെക്കിൽ കോവിഡ് ആശുപത്രി തുറന്ന് പ്രവർത്തിക്കുക എന്ന് ആവശ്യപ്പെട്ട് നവംബർ രണ്ടാം തീയ്യതി മുതൽ നടത്തുന്ന അനശ്ചിതകാല നിരാഹാര സമരത്തിൻ്റെ ഭാഗമായുള്ള ജനകീയ കർമ്മസമിതിയുടെ നേതൃത്യത്തിൽ സമര പ്രഖ്യാപന ജാഥ പാണത്തൂർ, കൊന്നക്കാട്, ചട്ടഞ്ചാൽ എന്നിവിടങ്ങളിൽ നിന്ന് പുറപ്പെട്ട് കാഞ്ഞങ്ങാട് സംഗമിച്ച് സമര പ്രഖ്യാപനം നടത്തുന്നതിനായി ചട്ടഞ്ചാലിൽ നിന്നുമുള്ള സമര ജാഥയുടെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഹ് മദ് ശരീഫ് മെഴുക് തിരി ജാഥാ ക്യാപ്റ്റൻ ഫൈസൽ ചേരക്കാടത്തിന് കൈമാറി കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.ചട്ടംഞ്ചാൽ യൂണിറ്റ് പ്രസിഡണ്ട് അബ്ദുൾ നിസാർ അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡണ്ട് അശോകൻ പൊയ് നാച്ചി, വൈസ് ക്യാപ്റ്റൻ അസീസ് ടി, ജാഥാ കോർഡിനേറ്റർ പവിത്രൻ തോയമ്മൽ, അനീസ് തോയമ്മൽ, രാമചന്ദ്രൻ ചട്ടംഞ്ചാൽ എന്നിവർ പ്രസംഗിച്ചു.
No comments