Breaking News

കേരളം നയം വ്യക്തമാക്കുന്നു; വൈദ്യുതി വിതരണരംഗം സ്വകാര്യവൽക്കരിക്കില്ല



സംസ്ഥാനത്തെ വൈദ്യുതി വിതരണ മേഖല സ്വകാര്യവൽക്കരിക്കില്ലെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു. ഇക്കാര്യത്തിലെ ഉറച്ച നിലപാട് കേന്ദ്ര ഊർജ്ജ സെക്രട്ടറിയെ കത്തിലൂടെയാണ് അറിയിച്ചത്. വിതരണ മേഖല സ്വകാര്യവൽക്കരിക്കുന്നതിന് ലേലം നടത്തുന്നതിനുള്ള കരട് മാർഗ്ഗ ((ചാനൽ ഇടുക്കി)) നിർദ്ദേശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു കേരളം.

കരട് മാർഗ്ഗനിർദ്ദേശം സംസ്ഥാനങ്ങളുടെ അധികാരത്തിനു മേലുള്ള കടന്നുകയറ്റമാണ്.
ഊർജ്ജരംഗം പിന്തുടരുന്നത് ഫെഡറൽ ഘടനയാണ്. സംസ്ഥാന വിഷയമായാണ് വിതരണ രംഗം പരിഗണിക്കപ്പെടുന്നത്. പൊതുമേഖലയിലെ ഏറ്റവും മികച്ച വൈദ്യുതി സ്ഥാപനമാണ് കെ.എസ്.ഇ.ബി.

2015 മുതൽ തന്നെ ലോഡ് ഷെഡിംഗ് പൂർണ്ണമായി ഒഴിവാക്കിയ സംസ്ഥാനമാണ് കേരളം.

2017ലിൽ തന്നെ രാജ്യത്താദ്യമായി സമ്പൂർണ്ണ ഗാർഹിക വൈദ്യുതീകരണം പൂർത്തിയാക്കിയ സംസ്ഥാനമാണ് കേരളം.

പ്രസരണ - വിതരണ നഷ്ടം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

ഉപഭോക്താക്കളുടെ ഹിതമറിഞ്ഞ് ഗുണമേന്മയുള്ള വൈദ്യുതി എല്ലാവർക്കും ഉറപ്പാക്കാനുള്ള പ്രയത്നത്തിലാണ് കെ.എസ്.ഇ.ബി.

രാജ്യത്താദ്യമായി, തിരിച്ചറിയൽ രേഖയും, ഉടമസ്ഥാവകാശ രേഖയും മാത്രം ഹാജരാക്കിയാൽ വൈദ്യുതി കണക്ഷൻ നൽകുന്ന തരത്തിൽ Ease of Doing Business നടപ്പാക്കിയ വൈദ്യുതി സ്ഥാപനമാണ് കെ.എസ്.ഇ.ബി.

തുടർച്ചയായ രണ്ടു വർഷങ്ങളിൽ ഉണ്ടായ പ്രളയം, കോവിഡ് ഉൾപ്പടെയുള്ള പ്രതിസന്ധികൾ ഇല്ലായിരുന്നെങ്കിൽ ഈ സാമ്പത്തിക വർഷം ലാഭം സൃഷ്ടിക്കാൻ സ്ഥാപനത്തിനാകുമായിരുന്നു.

സമ്പൂർണ്ണ വൈദ്യുതീകരണ നേട്ടം കൈവരിച്ച ശേഷം ഉപഭോക്‌തൃ താൽപ്പര്യങ്ങൾക്ക് അനുസൃതമായി ഗുണമേന്മയുള്ള വൈദ്യുതി ഉറപ്പാക്കൽ ഉൾപ്പടെയുള്ള പരിശ്രമത്തിലാണ് കെ.എസ്.ഇ.ബി.

വിതരണ മേഖലയിൽ, 4036 കോടി രൂപയുടെ വികസന പദ്ധതിക്ക് രൂപം നൽകി നടപ്പിലാക്കി വരുന്നു. ഇതിലൂടെ വരുന്ന നാലു വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും മികച്ച വൈദ്യുതി വിതരണ സംവിധാനം കേരളത്തിന്റേതാകും.

രാജ്യത്തെ ഊർജ്ജരംഗത്തെ പ്രശ്നങ്ങൾക്ക് കാരണം പൊതു ഉടമസ്ഥതയിലുള്ള ഊർജ്ജ സ്ഥാപനങ്ങളാണെന്ന കരടിലെ കാഴ്ചപ്പാട് നിരാശാജനകമാണെന്നും കെ.എസ്.ഇ.ബി കത്തിൽ ചൂണ്ടിക്കാട്ടി.

malayaram flash

No comments