ജില്ലയിൽ സപ്പോർട്ടിങ് സ്റ്റാഫുകളുടെ ഒഴിവ്
കാസർകോട്: ജില്ലാ എംപ്ളോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ കീഴിൽ പ്രവർത്തിക്കുന്ന എംപ്ളോയബിലിറ്റി സെന്ററിൽ രണ്ട് സപ്പോർട്ടിങ് സ്റ്റാഫുകളുടെ ഒഴിവുണ്ട്.
ബിരുദവും കംപ്യൂട്ടർ അഭിരുചിയും, എംപ്ളോയ്‌മെന്റ് എക്സ്ചേഞ്ചുകളിലെ എംപ്ളോയബിലിറ്റി സെന്ററുകളിൽ ജോലി ചെയ്ത് പരിചയവുമുളള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. മൂന്നുമാസത്തേക്കാണ് നിയമനം.
താത്‌പര്യമുളള ഉദ്യോഗാർഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജില്ലാ എംപ്ളോയ്‌മെന്റ് ഓഫീസർ, ജില്ലാ എംപ്ളോയ്‌മെന്റ് എക്സ്ചേഞ്ച്, സിവിൽ സ്റ്റേഷൻ, പി.ഒ. വിദ്യാനഗർ, കാസർകോട് എന്ന വിലാസത്തിൽ 20-നകം നേരിട്ടോ തപാൽ മുഖേനയോ അപേക്ഷിക്കണം. കവറിനു പുറത്ത് ആപ്ലിക്കേഷൻ ഫോർ സപ്പോർട്ടിങ് സ്റ്റാഫ് എന്ന് എഴുതണം

No comments