Breaking News

തകർന്ന റോഡിൻ്റെ ശോചനീയാവസ്ഥ പറയാനെത്തിയ നാട്ടുകാർക്ക് മന്ത്രി ഇ.ചന്ദ്രശേഖരൻ്റെ ഉറപ്പ്, കൂടോൽ-ചേമ്പേന റോഡിന് 15 ലക്ഷം അനുവദിക്കും


കൂടോൽ -ചേമ്പേന റോഡിന്റെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ്.വർഷങ്ങളായി അധികാരികളുടെ അവഗണന മൂലം ദുരിതമനുഭവിക്കുകയാണ് പ്രദേശത്തെ ജനങ്ങൾ. ഈ കാലവർഷത്തോടുകൂടി റോഡ് പൂർണ്ണമായും തകർന്നിരിക്കുകയാണ്‌ .നിരവധി സ്ഥിരം രോഗികളായ വൃദ്ധജനങ്ങളും നിരവധി കൊച്ചു കുട്ടികളും അടക്കമുള്ള ഈ പ്രദേശത്തെ ജനങ്ങൾ ഇതുമൂലം വളരെയേറെ കഷ്ടപ്പാട് അനുഭവിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ തകർന്ന റോഡ് പ്രദേശത്തുകാരുടെ നേതൃത്വത്തിൽ അളന്നു തിട്ടപ്പെടുത്തി, പ്രദേശത്തെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കൂടോൽ -ചേമ്പേന റോഡിന് ഫണ്ട് അനുവദിക്കണമെ ന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന റവന്യൂ മന്ത്രിയും സ്ഥലം എം. എൽ. എ യുമായ ഇ ചന്ദ്രശേഖരനെ അദേഹത്തിന്റെ ഓഫീസിൽ നേരിട്ട് ചെന്ന് നിവേദനം നൽകുകയുണ്ടായി.അതിന്റെ അടിസ്ഥാനത്തിൽ കൂടോൽ -ചേമ്പേന റോഡിനു 15ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ഉത്തരവാകുമെന്ന് മന്ത്രിയുടെ ഓഫീസ് ഉറപ്പുനൽകി. റോഡ് അളന്നു തിട്ടപ്പെടുത്തിയതും, നിവേദനം നൽകിയതുമായ പ്രവർത്തനങ്ങളിൽ, സി പി ഐ ജില്ലാകമ്മറ്റി അംഗം എൻ. പുഷ്പരാജൻ , ബിജു എ വി, പ്രമോദ് ഒട്ടിൽ, പി കെ മാത്യൂസ്, സജീവ് കെ, മനു പിവി, എ ഐ വൈ എഫ് വെള്ളരിക്കുണ്ട് മണ്ഡലം സെക്രട്ടറി പി പ്രദീപ്കുമാർ എന്നിവർ പങ്കെടുത്തു.

No comments