Breaking News

ജില്ലാ ആശുപത്രി തിരിച്ചു പിടിക്കുക: ജനകീയ സമരത്തിന് സംഘാടക സമിതിയായി


കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി കോവിഡാക്കിയത് റദ്ധാക്കണമെന്നും തെക്കിൽ കോവിഡാശുപത്രി പൂർണ്ണ തോതിൽ സജ്ജമാക്കി പ്രവർത്തിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ജനകീയ കർമ്മസമിതി നേതൃത്വത്തിൽ ജില്ലാ ആശുപത്രിക്ക് മുന്നിൽ നടത്തുന്ന ജനകീയ സമരത്തിന് പ്രാദേശിക തലസംഘാടക സമിതി രൂപികരിച്ചു.

ജില്ലാ ആശുപത്രിക് സമീപം ചേർന്ന രൂപികരണ യോഗത്തിൽ കർമ്മസമിതി ചെയർമാൻ സി.യൂസുഫ് ഹാജി അധ്യക്ഷത വഹിച്ചു,കൺവീനർ അമ്പലത്തറ കുഞ്ഞികൃഷ്ണൻ സമരപരിപാടി വിശദീകരിച്ചു. ടി മുഹമ്മദ്‌ അസ്‌ലം, സി. എ പീറ്റർ, കുഞ്ഞിക്കണ്ണൻ കക്കാണത്ത്, എ സുബൈർ, രാജേന്ദ്രകുമാർ, സൂര്യഭട്ട്, സിസ്റ്റർ ജയ, കെ. പി രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സംഘടകസമിതി ബാരവാഹികൾ :പവിത്രൻ തൊയമ്മൽ(ചെയർമാൻ ), കെ പി രാമചന്ദ്രൻ (കൺവീനർ ), പ്രശാന്ത് തൊയമ്മൽ(ട്രഷറർ ), ഫൈസൽ ചേർക്കാടത്ത് (വൈസ് ചെയർമാൻ ), അനീസ് തൊയമ്മൽ(ജോ :കൺവീനർ ). സൂചന സത്യാഗ്രഹം 19-ന് രാവിലെ ഒമ്പത് മണിക്ക് ജില്ലാ ആശുപത്രിക്ക് മുന്നിൽ ആരംഭിക്കും. ജില്ലാ ആശുപത്രി കോവിഡാക്കിയ നടപടി തിരുത്തിയില്ലെങ്കിൽ അനിശ്ചിതകാല സത്യാഗ്രഹം, ഹർത്താൽ, പണിമുടക്ക് ഉൾപ്പടെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്കാണ് രൂപം നൽകിയിട്ടുള്ളത്.

No comments