Breaking News

മലയോര ഹൈവേ നിർമ്മാണത്തിൽ വള്ളിക്കടവ് പറമ്പപാലത്തോടുള്ള അവഗണന; പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് ആക്ഷൻ കമ്മറ്റി


മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി വള്ളിക്കടവ് പറമ്പപാലം വീതി കൂട്ടാതെ തുടരുന്നതിൽ പ്രതിക്ഷേധിച്ചു ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് വകുപ്പ് മന്ത്രിക്കും,എം എൽ എക്കും, കിഫ്‌ബിക്കും നിവേദനം കൊടുക്കാനും പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കാനും തീരുമാനിച്ചു. യോഗത്തിൽ ജിന്റോ മുറിഞ്ഞകല്ലേൽ സ്വാഗതവും, മാത്യൂസ് വലിയവീട്ടിൽ അദ്ധ്യക്ഷനും, പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.പി വേണുഗോപാൽ ഉത്ഘാടനം ചെയ്തു. വിനോദ് പറമ്പ, ബിനോയ്‌ വള്ളോപ്പള്ളി പ്രസംഗിച്ചു ജിനോ പഴയാറ്റ് നന്ദിയും പറഞ്ഞു.

ആക്ഷൻ കമ്മിറ്റി ഭാരവാഹികളായി അഡ്വ. പി വേണുഗോപാൽ ചെയർമാനും ജിനോ പഴയാറ്റ് കൺവീനറുമായ പതിനൊന്ന്‌ അംഗ കമ്മിറ്റി നിലവിൽ വന്നു.

No comments