Breaking News

കാഞ്ഞങ്ങാട് ജില്ലാശുപത്രി കോവിഡ് ആശുപത്രി ആക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു: ജനകീയ കർമ്മ സമിതി സത്യാഗ്രഹ സമരം നടത്തി


കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രിയാക്കിയതിനെതിരെ ജനകീയ കർമ്മ
സമിതിയുടെ നേതൃത്വത്തിൽ സത്യഗ്രഹ സമരം നടത്തി. ജില്ലാ ആശുപത്രി പൊതു ജനങ്ങൾക്ക് തുറന്ന് കൊടുക്കുക, ടാറ്റ തെക്കിൽ കോവിഡ് ആശുപത്രി ഉടൻ പ്രവർത്തനക്ഷമമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സത്യഗ്രഹ സമരം നടത്തിയത്.


സമരം രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെ നീണ്ടു. സത്യഗ്രഹ സമരം കേരള വ്യാപാരി വ്യാസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സി യൂസുഫ് ഹാജി അധ്യക്ഷത വഹിച്ചു. മുനീസ അമ്പലത്തറ, ടി മുഹമ്മദ് അസ്ലം, കെ.പി രാമചന്ദ്രൻ, പവിത്രൻ, കുഞ്ഞിക്കണ്ണൻ കക്കണ്ണത്ത്, സി.എ രാജേന്ദ്രൻ, എം.പി സു ബൈർ, ശിഹാബ് തോയമ്മൽ, പവിത്രൻ തോയമ്മൽ
തുടങ്ങിയവർ സംസാരിച്ചു.കൺവീനർ അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു.

No comments