Breaking News

പുന:നിർമ്മാണം പൂർത്തിയായ മാലോം ബദർ ജുമാ മസ്ജിദും മഖാംശരീഫും കാഞ്ഞാങ്ങാട് മുസ്ലിം സംയുക്ത ജമാഅത്ത് ഖാളി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു


മർഹൂം ചിത്താരി അഹമ്മദ് ഹാജിയുടെ സ്മരണക്ക് മകൻ മുഹമ്മദ് സലീമും കുടുംബാംഗങ്ങളും പുന:നിർമ്മിച്ചു നൽകിയ മാലോം ബദർ ജുമാ മസ്ജിദും മഖാം ശരീഫും വെള്ളിയാഴ്ച അസർ നമസ്കാരനന്തരം കാഞ്ഞാങ്ങാട് മുസ്ലിം സംയുക്ത ജമാഅത്ത് ഖാളി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ മാലോം ജമാഅത്ത് പ്രസിഡണ്ട് ജ: പി. മൂസ അദ്ധ്യക്ഷത വഹിച്ചു

ജ: മുഹമ്മദ് സലീം, ജ: ഹമീദ് ഹാജി (വർക്കിംഗ് പ്രസിഡണ്ട് സംയുക്ത ജമാഅത്ത് ), ജ: ബഷീർ വെള്ളിക്കോത്ത് ജനറൽ (സെക്രട്ടറി സംയുക്ത ജമാഅത്ത് ), ജ: പാലക്കി കുഞ്ഞാമ്മദ് (ട്രഷറർ സംയുക്ത ജമാഅത്ത് ), ജ: ബഷീർ ആറങ്ങാടി ( സെക്രട്ടറി സംയുക്ത ജമാഅത്ത് ), ജ: അബ്ദുൾ ജലീൽ നീലംപാറ, ജ: ചിത്താരി അബ്ദുൾ റഹ്മാൻ ഹാജി എന്നിവർ സംസാരിച്ചു

ജ: പി എം അലി (ജമാ അത്ത് ജനറൽ സെക്രട്ടറി) സ്വാഗതവും ഹാഫിള് മുഹമ്മദ് ഷഫീഖ് റഹ്മാനി ( മഹല്ല് ഖത്തീബ്) നന്ദിയും പറഞ്ഞു

No comments