Breaking News

കെട്ടിടം നിർമ്മിച്ചതിന്റെ തുക കിട്ടിയില്ല: പി.ടി.എ കമ്മറ്റി സമരത്തിലേക്ക്



വെള്ളരിക്കുണ്ട് : ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയനുസരിച്ച് സ്കൂളിന് കെട്ടിടം നിർമിച്ച പി.ടി.എ കമ്മറ്റി കടക്കെണിയിൽ.മാലോത്ത്‌ കസബ ഗവ ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ കമ്മറ്റി യാണ് ചെലവഴിച്ച അഞ്ച് ലക്ഷം കിട്ടാൻ ഒരു വർഷത്തിലധികമായി ജില്ലാ പഞ്ചായത്തോഫീസ് കയറിയിറങ്ങുന്നത്. ഇനിയും നടപടിയില്ലെങ്കിൽ ജില്ലാ പഞ്ചായത്തോഫീസിന് മുൻപിൽ സമരം നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ജനകീയ കമ്മകമ്മറ്റി രൂപവത്കകരിച്ചാണ് പി.ടി.എ. കമ്മറ്റി നാല് മുറി കെട്ടിടം നവീകരിച്ചത്. ക്ലാസ് മുറികൾ അടിയന്തിര ആവശ്യമായതിനാൽ വളരെ വേഗം പണിതീർത്തു. ഒരു മാസത്തിനുള്ളിൽ തുക കൈമാറുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇതനുസരിച്ച് വേണ്ട രേഖകളെല്ലാം ജില്ലാ പഞ്ചായത്തിലെത്തിച്ചു. എന്നാൽ നിസാര തടസ്സം പറഞ്ഞ് അധികൃതർ തുക തടഞ്ഞു വെക്കുന്നുവെന്നാണ് കമ്മറ്റിയുടെ പരാതി. ജില്ലാ പഞ്ചായത്ത് ഭരണസമിതി ഭാരവാഹികളോട് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല.

നിർമ്മാണത്തിന് പണം മുടക്കിയവർ കടുത്ത ദുരിതത്തിലായി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്‌ഥയാണ് പ്രശ്നങ്ങൾക്ക് കാരണം. വെള്ളരിക്കുണ്ട് പ്രസ്ഫോറത്തിൽ നടന്ന പത്രസമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് സനോജ്മാത്യു, എസ്.എം.സി ചെയർമാർ പി.എ. മധു, മുൻ പിടിഎ പ്രസിഡന്റ് വി.വി.രാഘവൻ തുടങ്ങിയവർ സംബന്ധിച്ചു.

No comments