വെള്ളരിക്കുണ്ട് പി.എച്ച്.സി സാമൂഹികാരോഗ്യകേന്ദ്രമായി ഉയർത്തണമെന്ന് സി.പി.ഐ.എം ബളാൽ ലോക്കൽ കമ്മറ്റി
ബളാൽ: മലയോരമേഖലയിലെ ആതുര ശുശ്രൂഷ രംഗത്ത് താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണ് വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രം. പുതുതായി ഇറക്കിയ
പട്ടികയിലും മേൽ സ്ഥാപനത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയിട്ടില്ല.
ദിനംപ്രതി മുന്നൂറിലധികം രോഗികൾ എത്തിച്ചേരുന്ന ഈ ആശുപത്രിക്ക് പുതിയ കെട്ടിടത്തിനുള്ള
പ്രവർത്തി ഉദ്ഘാടനം നവംബർ ഒന്നാം തിയതി നടക്കുകയാണ് അതുകൊണ്ട് വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രം അടിയന്തരമായും കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ആയി
ഉയർത്തുന്നതിനുള്ള നടപടികൾ എടുക്കണമെന്ന് സി.പി.ഐ.എം ബളാൽ ലോക്കൽ കമ്മറ്റി ആരോഗ്യ വകുപ്പ് മന്ത്രിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
No comments