ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു
പാലക്കാട്: വണ്ടിത്താവളത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. പട്ടഞ്ചേരി ചേരിങ്കൽ വീട്ടിൽ രഘുനാഥൻ (34), വണ്ടിത്താവളം അലയാർ കണ്ണപ്പന്റെ മകൻ കാർത്തിക് (22), തൃശ്ശൂർ പോർക്കളം മൂർക്കത്ത് വീട്ടിൽ അജിത്ത് എന്നിവരാണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 10 മണിയോടെ ചുള്ളിപെരുക്കമേട് വില്ലേജ് ഓഫീസിന് സമീപമായിരുന്നു അപകടം.
കുന്നംകുളം വേണുവിന്റെ മകൻ ദിനേശ് (27) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഒരു ബൈക്കിൽ മൂന്ന് പേരും, മറ്റേ വണ്ടിയിൽ രണ്ടുപേരുമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. അമിതവേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

No comments