കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ കോവിഡ് ബാധിച്ച് മരിച്ച ഇടുക്കി സ്വദേശിയുടെ ശവസംസ്കാരം നടത്തിയത് കാഞ്ഞങ്ങാട്ടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ
കാഞ്ഞങ്ങാട് : ജില്ലാ ആശുപത്രിയിൽ കോവിഡ്
ബാധിച്ച് മരിച്ച ഇടുക്കി വെളളിയാമറ്റം പരിയാരത്ത്
ഷാജു ലൂയിസിന്റെ മൃതദേഹം കുറുന്തൂർ പൊതു
ശ്മശാനത്തിൽ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ്
പി.കെ നിഷാന്തിന്റെ നേതൃത്വത്തിൽ സംസ്കരിച്ചു.
പെയിന്റിംഗ് തൊഴിലാളിയായ ഷാജു കഴിഞ്ഞ നാലു
വർഷമായി കാഞ്ഞങ്ങാട് ആവിക്കര
പോളിടെക്നിക്കിന് സമീപത്തെ ക്വാർട്ടേഴ്സിലാണ്
താമസിച്ചു വരുന്നത്. കടുത്ത പ്രമേഹരോഗ
ബാധിതനായ ഇദ്ദേഹത്തെ കാസർകോട് ജനറൽ
ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന്
കൊവിഡ് സ്ഥിരികരിക്കുകയും ചെയ്തതിനെ തുടർന്ന്
ഓക്ടോബർ 10 ന് കാഞ്ഞങ്ങാട് ജില്ലാ
ആശുപത്രിയിലേക്ക് മാറ്റുകയും തുടർന്ന് ഒക്ടോബർ
14 ന് പുലർച്ചെ മരണമടയുകയും ചെയ്തു.
ആശുപത്രിയിലെത്തിച്ചവർ ആരാണെന്നറിയാതെ
ആശുപത്രി അധികൃതർ ഹോസൂർഗ്ഗ് പോലീസ്
സ്റ്റേഷനിലും നഗരസഭ കാര്യാലയത്തിലും
വിവരമറിച്ചതിനെ തുടർന്ന് നാൽപ്പത്തിരണ്ടാം വാർഡ്
കൗൺസിലർ എ നാരായണന്റെ സഹായത്തോടെ
നടത്തിയ അന്വേഷണത്തിൽ ആളെ തിരിച്ചറിയുകയും
തൃശ്ശൂർ ഇരിങ്ങാലക്കുടയിലെ ഭാര്യ റോസ്ലിയെയും
മകൻ റേഷനെയും വിവരമറിയിക്കുകയും റേഷൻ
കാഞ്ഞങ്ങാടത്തി മൃതദേഹം ഡി വൈ എഫ് ഐ ജില്ലാ
പ്രസിഡന്റ് പി.കെ നിഷാന്ത്, കൗൺസിലർ എ
നാരായണൻ, സി.പി.ഐ.എം ബല്ലാ ലോക്കൽ കമ്മറ്റിയംഗം
സേതു കുന്നുമ്മൽ, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിമാരായ
സജ്ജയ് ചെമ്മട്ടംവയൽ, ശരത് ഉദയംകുന്ന് എന്നിവരുടെ സഹായത്തോടെ
സംസ്ക്കരിക്കുകയും ചെയ്തു.
Attachments area

No comments