Breaking News

നവരാത്രിയോട് അനുബന്ധിച്ച് നൃത്തമത്സരം സംഘടിപ്പിക്കുന്നു


പുങ്ങംചാൽ സംസ്കൃതി സാംസ്കാരിക സമിതി ഗ്രന്ഥാലയം നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ദേവി ഗാന നൃത്ത മത്സരം സംഘടിപ്പിക്കുന്നു.

പതിനഞ്ച് വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികൾക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക. ദേവി ഗാനങ്ങൾ ആയിരിക്കണം നൃത്തത്തിന്റെ പശ്ചാത്തല സംഗീതമായി ഉപയോഗിക്കുന്നത്. ഒറ്റ ഫ്രെയിമിൽ മാത്രം എടുത്ത എഡിറ്റ് ചെയ്യാത്ത വീഡിയോ ആയിരിക്കണം മത്സരത്തിനായി അയക്കേണ്ടത്. നൃത്ത വീഡിയോയുടെ പരമാവധി ദൈർഘ്യം 5 മിനുട്ട് ആയിരിക്കും. വീഡിയോ എൻട്രികൾ വിജയദശമി ദിനമായ 26-10-2020 നു 7 മണിക്ക് മുമ്പായി 9747962660, 9747669564 എന്നീ നമ്പറുകളിലേതിലേക്കെങ്കിലും അയക്കേണ്ടതാണ്

No comments