Breaking News

പെൺകുഞ്ഞിന് ഇൻ്റർനെറ്റ് കമ്പനിയുടെ പേര് നൽകി; കുടുംബത്തിന് 18 വർഷത്തേക്ക് സൗജന്യ വൈ-ഫൈ


ബെറന്‍: മകള്‍ക്ക്​ ഇന്‍റര്‍നെറ്റ്​ കബനിയുടെ പേര്​ നല്‍കിയതിലൂടെ 18 വര്‍ഷത്തേക്ക്​ സൗജന്യ വൈ-ഫൈ സേവനം സ്വന്തമാക്കി സ്വിറ്റസര്‍ലന്‍ഡില്‍ നിന്നുള്ള ദമ്ബതികള്‍. സ്വിസ്​റ്റസര്‍ലന്‍ഡിലെ ഇന്‍റര്‍നെറ്റ്​ സേവനദാതാവായ ട്വിഫിയാണ്​ കുട്ടികള്‍ക്ക് കബനിയുടെ പേര്​ നല്‍കിയാല്‍ സൗജന്യ വൈ-ഫൈ നല്‍കുമെന്ന്​ പ്രഖ്യാപിച്ചത്​.
ആണ്‍കുട്ടികള്‍ക്കും ട്വിഫുസ്​ എന്നും പെണ്‍കുട്ടികള്‍ക്ക്​ ട്വിഫിയ എന്നും പേര്​ നല്‍കണമെന്നായിരുന്നു ആവശ്യം. ഇതിന്​ ശേഷം കുട്ടിയുടെ ബെര്‍ത്ത്​ സര്‍ട്ടിഫിക്കറ്റ്​ പരിശോധിച്ച്‌​ ഇന്‍റര്‍നെറ്റ്​ സേവനം നല്‍കും. ഇതുപ്രകാരം പെണ്‍കുട്ടിക്ക്​ ട്വിഫിയ എന്ന്​ പേരിട്ട പേരു വെളിപ്പെടുത്താന്‍ ഇഷ്​ടപ്പെടാത്ത ദബതികള്‍ക്കാണ്​ 18 വര്‍ഷത്തെ സൗജന്യ വൈ-ഫൈ ലഭിച്ചത്

No comments