Breaking News

കൊന്നക്കാട് പാമത്തട്ട് സംരക്ഷണ സമിതിയുടെ അനിശ്ചിതകാല സമരം തുടങ്ങി



കൊന്നക്കാട് :പാമത്തട്ട് സംരക്ഷണ സമിതി പാമത്തട്ടിൽ അനിശ്ചിതകാല സമരം തുടങ്ങി. കോട്ടൻചേരി മലനിരകളുടെ നാശത്തിന് ഇടവരുത്തുകയും ജനജീവിതത്തിന് ഭീഷണി ആയേക്കാവുന്നതുമായ പാമത്തട്ട് കരിങ്കൽ ഖനനത്തിന് അധികാരികൾ അനുമതി കൊടുക്കരുത് എന്നതാണ് സമരത്തിലൂടെ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യം. പ്രൊഫസർ കുസുമം ജോസഫ് ഓൺലൈലൈൻ വഴി സമരം ഉത്ഘാടനം ചെയ്തു. ബളാൽ പഞ്ചായത്ത്‌ മെമ്പർ KV കൃഷ്ണൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഷിജോ ജോസ്,റിജോഷ് ജോസ്,അരുൺ തോമസ് പ്രസംഗിച്ചു. ജെയ്സൺ മഠത്തിൽ ഉപവാസം ആരംഭിച്ചു.

No comments