Breaking News

ബസുകൾ ഒതുക്കി; പോത്തുമായി ഇറങ്ങി കാഞ്ഞിരപൊയിലിൻ്റെ ബെല്ലാരി രാജയായി മാറിയ ബസ് ഉടമ


ആറു ടൂറിസ‌്റ്റ‌് ബസ്സും രണ്ടു ലൈൻ ബസ്സും കൊറോണക്കാലത്ത് കട്ടപ്പുറത്തായപ്പോൾ കാഞ്ഞിരപൊയിലിലെ ബസ്സുടമ  നജീബ് ജീവിതം നയിക്കുന്നത് പോത്തുവളർത്തലിലൂടെ

തായന്നൂർ‐ കാലിച്ചാനടുക്കം, നീലേശ്വരം, കാഞ്ഞങ്ങാട‌് റൂട്ടിൽ സർവീസ‌് നടത്തിയ ഗ്യാലക‌്സി ബസ്സിന്റെ പ്രതാപകാലം കോവിഡ‌് കൊണ്ടുപോയി. തട്ടിമുട്ടി ഓടാമെന്നുവച്ചപ്പോൾ മാസം നഷ്ടം 18,000 രൂപ. എന്നും ഓട്ടമുണ്ടായിരുന്ന ആറു ബസ്സും നിരത്തുകണ്ടിട്ട‌് ഏഴു മാസമായി‌. നജീബ‌്, ഇർഫാൻ, ഇർഷാദ‌് എന്നിവരുടെ പോത്തുകൃഷി‌ ഈ ദുരന്തകാലത്ത‌് രക്ഷയായി.

60 കന്നുകാലികളെ പരിപാലിക്കാവുന്ന ഫാം നിർമാണത്തിലാണിവർ. നാട്ടിൻപുറത്തും നഗരങ്ങളിലും പോത്തുകൃഷി സജീവമാവുകയാണ‌്. പരിമിത സൗകര്യം, കുറഞ്ഞ തീറ്റച്ചെലവ്, രോഗസാധ്യത കുറവ‌് എന്നിവയാണ‌് അനുകൂല ഘടകം. മാംസാഹാരപ്രിയരായ കേരളീയർ ഇതര സംസ്ഥാനങ്ങളിൽനിന്നാണ‌് പോത്തുകളെ കൊണ്ടുവന്നിരുന്നത‌്‌. ഈ സാധ്യതയാണ്‌ ഇവരുടെ പ്രതീക്ഷ.

No comments