Breaking News

കോളിച്ചാലിൽ ലയൺസ് ക്ലബ്ബ് നിർദ്ധന കുടുംബങ്ങൾക്കുള്ള കിറ്റ് വിതരണം ചെയ്തു


 കോളിച്ചാൽ: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഫ്ലഡ് റിലീഫ് പ്രൊജക്ടിന്റെ ഭാഗമായി ഡിസ്ട്രിക്ട് 318 ഇ യുടെ നേതൃത്വത്തിൽ കള്ളാർ, പനത്തടി ഗ്രാമപഞ്ചായത്ത് പരിധിയിലെ അർഹരായ 40 നിർദ്ധന കുടുംബങ്ങൾക്ക് നൽകുന്നതിനായി കോളിച്ചാൽ ലയൺസ്ക്ലബ്ബിന് അനുവദിച്ച ഭക്ഷ്യധാന്യ കിറ്റുകൾ, വസ്ത്രങ്ങൾ, ബക്കറ്റുകൾ എന്നിവ 
വിതരണം ചെയ്തു. കോളിച്ചാലിൽ ക്ലബ്ബ് പരിസരത്തു വെച്ചു നടന്ന ചടങ്ങിൽ
ഡിസ്ട്രിക്ട് LCIF കോ-ഓർഡിനേറ്റർ ശ്രീ. ടൈറ്റസ് തോമസിന്റെ അദ്ധ്യക്ഷതയിൽ
പ്രസിഡണ്ട് ശ്രീ.ആർ. സൂര്യനാരായണ ഭട്ട് ഉത്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി
രാജീവ് എം എൻ സ്വാഗതവും, ട്രഷറർ സാബു. ടി. കല്ലൂർ നന്ദിയും പറഞ്ഞു.
ഭാരവാഹികളായ ജെയിൻ പി.വർഗ്ഗീസ്, സെബാസ്റ്റ്യൻ ജോർജ്ജ്, സി.കണ്ണൻ നായർ, ഷാജു സിൻസിയർ, സെബാൻ കാരക്കുന്നേൽ, ബെന്നി വടാന, എ.പി.ജയകുമാർ, തുടങ്ങിയവർ നേതൃത്വം നൽകി

No comments