Breaking News

ചീമേനി അറുകര കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചുഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ശകുന്തള ഉൽഘാടനം ചെയ്തു


ചീമേനി അറുകര കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചുഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ശകുന്തള ഉൽഘാടനം ചെയ്തു
കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച അറുകര- അരിയിട്ട പാറ-പോത്താം കണ്ടം കോൺക്രീറ്റ് റോഡിൻ്റെ ഉൽഘാടനവും ,അറുകര EMS മന്ദിരം - അരിയിട്ട പാറ പൂർത്തീകരിച്ച റോഡിൻ്റെ സോളിംഗ്‌ പ്രവൃത്തിയും പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പടുത്തി ടെൻഡർ പൂർത്തികരിച്ച് പ്രവൃത്തി ആരംഭിക്കുന്ന ടാറിംഗ് പ്രവൃത്തിയുടെ ഉൽഘാടനവും കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ശകുന്തള ഉൽഘാടനം ചെയ്തു. എം.വി.ഗീത അദ്ധ്യക്ഷത വഹിച്ചു. ആശംസകൾ അറിയിച്ച് പി.വി.ദാമോദരൻ സംസാരിച്ചു.ചടങ്ങിൽ പഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ സുഭാഷ് അറുകര സ്വാഗതവും ടി.വി.ദിനചന്ദ്രൻ നന്ദിയും പറഞ്ഞു.

No comments