വികസനത്തിന്‍റെ 5 വര്‍ഷങ്ങള്‍..വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വികസന പതിപ്പ് പ്രകാശനം ചെയ്തു
ഭീമനടി: വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 5 വര്‍ഷക്കാലം നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടേയും ക്ഷേമ പ്രവര്‍ത്തനങ്ങളുടേയും നൂതനങ്ങളായ സേവനങ്ങളുടേയും നേട്ടങ്ങളുടേയും അംഗീകാരങ്ങളുടേയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ പഞ്ചായത്ത് വികസന പതിപ്പ് പ്രകാശനം ചെയ്തു. പഞ്ചായത്ത് ഹാളില്‍ നടന്ന ലഘുവായ ചടങ്ങില്‍ തൃക്കരിപ്പൂര്‍ MLA ശ്രീ.എം.രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പ്രസീത രാജന്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ ജനപ്രതിനിധികള്‍, ജീവനക്കാര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
രാഷ്ട്രീയത്തിനപ്പുറം പഞ്ചായത്തിന്‍റെ പൊതു വികസന കാര്യങ്ങളില്‍ മുഴുവനാളുകളെയും കോര്‍ത്തിണക്കി കൊണ്ടു പോകാന്‍ ഭരണസമിതിക്കും പ്രസിഡണ്ട് പ്രസീത രാജനും സാധിച്ചുവെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

No comments