Breaking News

ചീമേനിയിലെ ആധുനിക ഗ്യാസ് പൊതുശ്മശാനനം നാടിന് സമർപ്പിച്ചു


​ചീമേനി: കയ്യൂർ-ചീമേനി ഗ്രാമ പഞ്ചായത്തിൽ കള്ളപ്പാത്തിയിൽ നിർമ്മിച്ച ആധുനിക ഗ്യാസ് പൊതുശ്മശാനം  എം എൽ എ എം.രാജഗോപാലൻ നാടിന് സമർപ്പിച്ചു. 2018-19 വാർഷിക പദ്ധതിയിൽപ്പെടുത്തി കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിൻ്റെയും ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെയും ഫണ്ട് കുടി ചിലവഴിച്ചാണ് ഗ്യാസ് ശ്മശാനം പൂർത്തീകരിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ മുഖ്യാതിഥിയായി. പൂർണ്ണമായും കോവിഡ് 19 പ്രോട്ടോക്കോൾ അനുസരിച്ചായിരുന്നു ഉദ്ഘാടന ചടങ്ങുകൾ.

No comments