Breaking News

ചെറുപുഴയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്


ചെറുപുഴ: ചെറുപുഴ പാക്കഞ്ഞിക്കാട് വീണ്ടും അപകടം. നിർത്തിയിട്ട കാറിലിടിച്ചു നിയന്ത്രണം വിട്ട കാർ സമീപത്തെ തോട്ടിലേക്ക് വീണ് മൂന്ന് പേർക്ക് പരിക്ക്. മലയോര ഹൈവേയിൽ ചെറുപുഴയ്ക്ക് സമീപം പാക്കഞ്ഞിക്കാട് ഞായറാഴ്ച വൈകിട്ടോടെയാണ് അപകടം. സുധാകരൻ കമ്പല്ലൂർ (48), സുമേഷ് കുണ്ടംതടം (38), വെള്ളോപ്പള്ളിയിൽ ഹരിഷ് കക്കോട്(45) എന്നിവർക്കാണു പരുക്കേറ്റത്. ചെറുപുഴ ഭാഗത്തു നിന്നു വരികയായിരുന്ന കാർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിലിടിച്ച് പാക്കഞ്ഞിക്കാട് തോട്ടിലേക്ക് വീഴുകയായിരുന്നു. ഓടി കൂടിയ നാട്ടുകാർ കാറിൽ കുടുങ്ങിയവരെ സാഹസികമായാണു പുറത്തെടുത്തു ചെറുപുഴയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്നു പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യാശു പത്രിയിയിൽ പ്രവേശിപ്പിച്ചു. നിരവധി അപകടങ്ങളാണ് ഈ ഭാഗത്ത് നടന്നിട്ടുള്ളത്.

No comments