Breaking News

ചെറുപുഴ സഹകരണ ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയറ്റര്‍ ഉദ്ഘാടനം നവംബര്‍ 2ന്


ചെറുപുഴ : മലയോര മേഖലയുടെ പ്രധാന ആതുരാലയമായ ചെറുപുഴ സഹകരണ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിന്റെ ഉദ്ഘാടനം നവംബര്‍ 2 തിങ്കളാഴ്ച്ച രാവിലെ 9.30ന് സി.കൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിക്കും. ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു വരുന്ന അസ്ഥിരോഗ വിഭാഗത്തില്‍ എല്ലാവിധ ഓപ്പറേഷനുകളും ചെയ്യാന്‍ സാധിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഓപ്പറേഷന്‍ തിയറ്ററാണ് സജ്ജീകരിച്ചിട്ടുള്ളത്.

ആശുപത്രിയില്‍ അസ്ഥിരോഗം,ശിശുരോഗം, ഇ.എന്‍.ടി, ദന്തല്‍, ഓഡിയോളജി തുടങ്ങിയ വിഭാഗങ്ങളില്‍ ഡോക്ടറുമാരുടെ സേവനം ലഭ്യമാണ്. എന്‍.ഐ.സി.യു, പി.ഐ.സി.യു, റോഡിയോ വാമര്‍ ഫോട്ടോ തെറാപ്പി, ഫിസിയോതെറാപ്പി, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റി, ഫാര്‍മസി, ലബോറട്ടറി, കാന്റീന്‍  എന്നീ സൗകര്യങ്ങളും ആശുപത്രിയിലുണ്ട്.

No comments