Breaking News

കോവിഡ് നിയന്ത്രണങ്ങൾ തുടരുന്നു; കലാകാരന്മാർ തളരുന്നു..


കലാ പരിശീലന രംഗത്ത് നിയന്ത്രണങ്ങൾ അനന്തമായി നീണ്ടു പോകുന്നതിനാൽ ചിത്ര-സംഗീത - നൃത്ത-നാടക രംഗത്ത് പ്രവർത്തിക്കുന്ന നിരവധി കലാകാരന്മാർ നിലനിൽപ്പിനായി മറ്റ് തൊഴിലുകളിൽ ഏർപ്പെടേണ്ടുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇവരിൽ വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിക്കുന്നവരും, പ്രായാധിക്യത്താൽ മറ്റ് ജോലികൾ ചെയ്യാനാവാത്തവരും, ബിരുദ - ബിരുദാനന്തര ധാരികളുമായ നിരവധി പേരുണ്ട്. ഇതൊരു തൊഴിലായി മാത്രം കരുതാതെ, കലോപാസനയെ ദൈവികമായ വരദാനമായി കരുതി ഈ രംഗത്ത് വന്നവരാണ് ഇവരിൽ പലരും. സംഘടനയുടെയും രാഷ്ട്രീയ കക്ഷികളുടെയും പിൻബലമില്ലെങ്കിലും, ഇവരും വോട്ടവകാശം ഉള്ള പൗരന്മാരാണെന്ന ബോധം ഭരണകൂടത്തിനുണ്ടാവണമെന്നും, ഡ്രൈവിംഗ് സ്കൂൾ, ജിംനേഷ്യം പോലുള്ള സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയ പോലെ, കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി ക്ലാസുകൾ നടത്താനും മറ്റും ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്കും അനുമതി നൽകാൻ സർക്കാർ തയ്യാറാവണമെന്നും കലാ രംഗത്ത് പ്രവർത്തിക്കുന്ന പരിശീലകർ പറയുന്നു.

No comments