Breaking News

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടോം ബേളൂർ മണ്ഡലം കമ്മിറ്റി നേതൃയോഗം സമാപിച്ചു


പിണറായി സർക്കാരിൻ്റെ ജനവഞ്ചനയും, അഴിമതിയും ശ്രദ്ധ തിരിച്ചുവിടാൻ തിരുവനന്തപുരത്തെ ഡി.വൈ.എഫ്.ഐ ക്വട്ടേഷൻ സംഘ കൊലപാതകവും, എറണാകുളത്തെ വിജയൻ നായർ ആക്രമണവും പോലെയുള്ള സൂത്രങ്ങൾ ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്ന് കെ.പി സി സി ജനറൽ സെക്രട്ടറി ജി രതികുമാർ അഭിപ്രായപ്പെട്ടു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടോം ബേളൂർ മണ്ഡലം കമ്മിറ്റി നേതൃയോഗം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.'ലൈഫ് മിഷൻ, സ്വർണക്കടത്ത് അഴിമതികൾ കേരളം ചർച്ച ചെയ്യുമ്പോൾ തിരുവനന്തപുരത്ത് സി പി എം രഹസ്യ, ആസൂത്രണത്തിൽ ക്വട്ടേഷൻ സംഘങ്ങളെ തമ്മിലടിപ്പിച്ച് മാധ്യമങ്ങളെയും ജനങ്ങളേയും ശ്രദ്ധ തിരിച്ചുവിടാനായുള്ള ശ്രമമായിരുന്നു നടന്നത് ,ബിനീഷ് കോടിയേരിയുടെ അഴിമതിക്കഥകൾ കാട്ടുതീ പോലെ പടർന്ന് ജനങ്ങൾ ചർച്ച ചെയ്യുമ്പോൾ ബിനീഷ് കോടിയേരിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ നിരവധി കേസുകളിൽ പ്രതിയായ സി പി എം ഗുണ്ടയുമായി ചേർന്ന് ബിനീഷ് കോടിയേരി ഭാഗ്യലക്ഷ്മിയെ കരുവാക്കി നടത്തിയ ആസൂത്രണമായി രുന്നു വിജയനെന്ന യുട്യൂബ് ചാനലിസ്റ്റിനെതിരെയുള്ള അക്രമം.

സി.പി.എം ക്രിമിനൽ പാർട്ടിയുടെ കുതന്ത്രങ്ങളിൽ കേരള ജനതയെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.*കോടോം ബേളൂർ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് പി.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

കെ.പി.സി.സി.അംഗം മീനാക്ഷി ബാലകൃഷ്ണൻ, .ഹരീഷ് പി.നായർ, ബി.പി.പ്രദീപ് കുമാർ, ബാബു കദളിമറ്റം, മധുസൂദനൻ ബാലൂർ, ബാലകൃഷ്ണൻ ചക്കിട്ടടുക്കം, ഷാജു അയറോട്ട് , ബാലകൃഷ്ണൻ ബാലൂർ തുടങ്ങിയവർ സംസാരിച്ചു.രാജൻ.വി.ബാലൂർ സ്വാഗതവും, ബാബു മാണിയൂർ നന്ദിയും പറഞ്ഞു.

No comments