Breaking News

കാഞ്ഞങ്ങാട്ട് തണൽമരങ്ങൾ വെച്ച് പിടിപ്പിക്കുന്ന പരിപാടിക്ക് തുടക്കമായി


കാഞ്ഞങ്ങാട്: നഗരത്തിലെ പച്ചപ്പ് വീണ്ടെടുക്കുന്നതിനുള്ള പരിപാടികൾക്കു തുടക്കമായി. നന്മ മരം കാഞ്ഞങ്ങാടിൻ്റെ പ്രഖ്യാപിത ലക്ഷ്യമാണ് തണൽമരങ്ങൾ വെച്ചുപിടിപ്പിക്കുക എന്നത്.ഗാന്ധിജയന്തി ദിനത്തിൽ ട്രാഫിക് സർക്കിൾ പരിസരത്ത് വൃക്ഷതൈ നട്ടു കൊണ്ട് നഗരസഭ ചെയർമാൻ വി വി രമേശൻ ഉൽഘാടനം ചെയ്തു. നന്മ മരം പ്രസിഡണ്ട് സലാം കേരള അധ്യക്ഷനായി. കൗൺസിലർ സന്തോഷ് കുശാൽനഗർ, എസ് കെ കെ പി വിനോദ് കുമാർ, ഫയർ ഓഫിസർ നാസറുദ്ദിൻ, ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്ത്, കെ എം എ പ്രസിഡണ്ട് സി .യൂസഫ് ഹാജി, പ്രസ് ഫോറം സിക്രട്ടറി ടി കെ നാരായണൻ, എന്നിവർ പ്രസംഗിച്ചു. സിക്രട്ടറി എൻ.ഗംഗാധരൻ സ്വാഗതവും ട്രഷറർ ഉണ്ണികൃഷ്ണൻ കിണാ നൂർ നന്ദിയും പറഞ്ഞു. നന്മ മരം കാഞ്ഞങ്ങാട് ഭാരവാഹികളായ മൊയ്തു പടന്നക്കാട്, സി പി ശുഭ, ബിബി കെ ജോസ് എന്നിവർ നേതൃത്വം നൽകി.വി വി മേശൻ അരവിന്ദൻ മാണിക്കോത്ത്, സന്തോഷ് കുശാൽനഗർ, മധു കൊളവയൽ തുടങ്ങിയവർ തൈകൾ നട്ടു.

No comments