Breaking News

വടക്കാകുന്ന് മലനിരകൾക്ക് ചുറ്റുമുള്ള നൂറ് കണക്കിന് വീടുകളിൽ ഖനന മാഫിയകൾക്കെതിരെ പ്രതിരോധത്തിന്റെ കാഹളം മുഴങ്ങി.


വടക്കാകുന്ന് മലനിരകളെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇടിച്ചു നിരത്താൻ തയ്യാറെടുക്കുന്ന വൻകിട ഖനന മാഫിയകൾക്കെതിരെ പ്രദേശവാസികൾ ഒന്നടങ്കം സ്വന്തം വീടുകളിൽ പ്ലക്കാർഡുകളേന്തി സമര പ്രഖ്യാപനം നടത്തി... ഭൂരഹിതർക്ക് പതിച്ചുനല്കിയ ഭൂമി ഉൾപ്പെട്ട ഭൂമി ഇടപാടുകളിലും, നിയമവിരുദ്ധമായി ഖനനാനുമതി നല്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിച്ച് നല്കിയിട്ടുള്ള ഖനനാനുമതികൾ റദ്ദ് ചെയ്യുന്നതുവരെയും വിവിധ സമര പരിപാടികളുമായി മുൻപോട്ട് പോകുമെന്ന് വടക്കാകുന്ന് സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചു..

No comments