Breaking News

കാസറഗോഡ് ജില്ലാ ഓപ്പൺ ഓൺലൈൻ ചെസ്സ് ടൂർണമെന്റ് ഒക്ടോബർ 8 ന്.


ചെസ്സ് അസോസിയേഷൻ കാസറഗോഡ് സംഘടിപ്പിക്കുന്ന ജില്ലാ ഓപ്പൺ ഓൺലൈൻ ചെസ്സ് മത്സരം ഒക്ടോബർ 8 വൈകീട്ട് 7.30 ന് Iichess.org എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കുന്നതാണ്.

ജില്ലക്കകത്തും മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമെല്ലാമുള്ള കാസറഗോഡ് ജില്ലക്കാരായ എല്ലാവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.ആർക്കും എളുപ്പത്തിൽ ആൻഡ്രോയ്ഡ് ഫോണിലൂടെ കളിക്കാവുന്ന ഈ മത്സരത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

20 വിജയികൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനിക്കുന്നതാണ്.

മുന്നിലെത്തുന്ന 10 പേർ ഒക്ടോബർ 26 ന് ചെസ്സ് കേരള സംഘടിപ്പിക്കുന്ന മെഗാ ഫൈനലിൽ കാസറഗോഡ് ജില്ലയെ പ്രതിനിധീകരിക്കുവാൻ അർഹത നേടും.

വിശദവിവരങ്ങൾ www.chesskerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഫോൺ: 9605231010.


No comments