Breaking News

കോവിഡ്; സ്ക്കൂൾ പാചക തൊഴിലാളികൾക്ക് സമാശ്വാസമായി 1600 രൂപ അനുവദിച്ച് സർക്കാർ


കോവിഡ് 19 വ്യാപനപശ്ചാത്തലത്തിൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാത്തതിനാൽ സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് സമാശ്വാസമായി 1600 രൂപ അനുവദിച്ചു കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവായി. ഇതിൽ 600 രൂപ കേന്ദ്ര വിഹിതവും 1000 രൂപ സംസ്ഥാന വിഹിതവുമാണ്. നിലവിലിരിക്കുന്ന സാഹചര്യത്തിൽ പാചക തൊഴിലാളികൾ അനുഭവിക്കുന്ന വിഷമതകൾ മനസ്സിലാക്കിയിട്ടാണ് സംസ്ഥാന വിഹിതമായ 400 രൂപയ്ക്ക് പുറമേ 600 രൂപ അധികമായി കോവിഡ് കാലത്തേക്ക് മാത്രമായി അനുവദിക്കാൻ തീരുമാനിച്ചിട്ടുള്ളത്.

No comments