Breaking News

വിമുക്തഭടന്മാരുടെ കുട്ടികൾക്കുള്ള മെഡിക്കൽ/ എൻജിനീയറിങ് എൻട്രൻസ് പരീക്ഷ പരിശീലനത്തിന് സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു


വിമുക്തഭടൻമാരുടെ കുട്ടികൾക്കുള്ള മെഡിക്കൽ/ എൻജിനീയറിങ് എൻട്രൻസ് പരീക്ഷ പരിശീലനത്തിന് സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു.എൻട്രൻസ് പരീക്ഷ കമ്മിഷണർ നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, കോച്ചിങ് നടത്തുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ പരീക്ഷ കോച്ചിങ് കാലയളവ് സൂചിപ്പിക്കുന്ന സാക്ഷ്യപത്രവും ഫീസടച്ചതിന്റെ അസ്സൽ രസീതും സഹിതം 25-നകം ജില്ലാ സൈനികക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷാഫോമും ജില്ലാ സൈനികക്ഷേമ ഓഫീസിൽ ലഭിക്കും. ഫോൺ: 04972 700069.

No comments