Breaking News

കേരള കോൺഗ്രസ് എൽഡിഎഫിൽ; എംപി സ്ഥാനം രാജിവെയ്ക്കും


 കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇനി ഇടതുപക്ഷത്ത്. കോട്ടയത്താണ് ജോസ് കെ.മാണിയുടെ കേരള രാഷ്ട്രീയത്തിലെ നിര്‍ണായക പ്രഖ്യാപനം. മതേതരനിലപാട് കാത്തുസൂക്ഷിക്കുന്നത് ഇടതുമുന്നണി മാത്രമെന്ന് ജോസ് കെ.മാണി പ്രഖ്യാപിച്ചു. എംപി സ്ഥാനം രാജി വയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

38 വര്‍ഷം യുഡിഎഫിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും കെ.എം.മാണി ഭാഗമായിരുന്നുവെന്ന് വഴിമാറ്റം പ്രഖ്യാപിച്ച് ജോസ് കെ.മാണി പറഞ്ഞു. മാണിയുടെ രാഷ്ട്രീയത്തെയും ഒപ്പം നിന്നവരെയും യുഡിഎഫ് അപമാനിച്ചു. യുഡിഎഫ് പുറത്താക്കിയശേഷം സ്വതന്ത്രനിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. പുറത്താക്കിയശേഷം എംഎല്‍എമാരെ പോലും ചര്‍ച്ചയ്ക്ക് വിളിച്ചില്ല.

കെ.എം.മാണിയുടെ കല്ലറയില്‍ എത്തി പ്രാര്‍ഥിച്ചതിനു ശേഷമാണ് ജോസ് കെ.മാണി നേതൃയോഗത്തിന് എത്തിയത്. പാര്‍ട്ടി ആസ്ഥാനത്തെ ബോര്‍ഡ് മാറ്റി മാണിയുടെ ചിത്രവും ഉള്‍പ്പെടുന്ന ബോര്‍ഡും സ്ഥാപിച്ചു.

No comments