വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറന്നു; ഇനി സഞ്ചാരികൾക്കായി കാത്തിരിപ്പ്
ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു കീഴിലുള്ള എട്ടു വിനോദ സഞ്ചാരകേന്ദ്രങ്ങളിലാണ് വയനാട്ടിൽ ഇന്ന് മുതൽ പ്രവേശനം. ബാണാസുര സാഗര്‍ ഉൾപ്പെടെയുള്ള കേന്ദ്രങ്ങള്‍ അടുത്ത ഘട്ടത്തിലേ തുറക്കൂ
മാർച് മാസമാണ് വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചത്. എടയ്ക്കല്‍ ഗുഹ, പൂക്കോട് തടാകം,മാവിലാംതോട് പഴശി സ്മാരകം,കുറുവ ദ്വീപിനു സമീപത്തെ ചങ്ങാട യാത്ര തുടങ്ങിയ കേന്ദ്രങ്ങളാണ് തുറക്കുന്നത്. ഇവിടങ്ങളിൽ കർശനനിയന്ത്രണം ഉണ്ടാകും.
ബാണാസുര സാഗര്‍, കാരാപ്പുഴ തുടങ്ങിയ സ്ഥലങ്ങള്‍ അടുത്ത ഘട്ടത്തിലേ തുറക്കുകയുള്ളു. നൂറു കണക്കിനാളുകളാണ് ഇതിനെ ആശ്രയിച്ചു കഴിയുന്നത്. ഈ കേന്ദ്രങ്ങളും ഉടൻ തുറക്കാനാകുമെന്നാണ് പ്രതീക്ഷ. ഡിടിപിസി യുടെ കണക്കുകൾ പ്രകാരം എണ്ണൂറു കോടിയോളം രൂപയാണ് ജില്ലയിലെ വിനോദസഞ്ചാര മേഖലയിലെ നഷ്ടം.

No comments