Breaking News

കേന്ദ്ര ഗവൺമെൻ്റിൻ്റെ കർഷകദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് ഇടത് സംയുക്ത കർഷക സമിതി എളേരി ഏരിയാ കമ്മിറ്റി മാലോത്ത് ധർണ സമരം നടത്തി


വെള്ളരിക്കുണ്ട്:കേന്ദ്ര ഗവൺമെൻ്റിൻ്റെ കർഷകദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് ഇടതു സംയുക്ത കർഷക സമിതി എളേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലോം ടൗണിൽ ധർണാ സമരം നടത്തി.

കർഷകസംഘം ഏരിയാ സെക്രട്ടറി ടി .പി .തമ്പാൻ ഉദ്ഘാടനം ചെയ്തു.കിസാൻ സഭാ ഏരിയാ കമ്മിറ്റി അംഗം വി.കെ.ചന്ദ്രൻ അധ്യക്ഷനായി.കിസാൻ ജനത ജില്ലാ പ്രസിഡണ്ട് സ്കറിയ കല്ലേക്കുളം,കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ട് ജോർജുകുട്ടി തോമസ് മാടപ്പള്ളി,കർഷക യൂണിയൻ ജില്ലാ സെക്രട്ടറി ജെയിംസ് കിഴക്കുംകര,കർഷക സംഘം മാലോം വില്ലേജ് സെക്രട്ടറി എം.കെ - രാമകൃഷ്ണൻ,കർഷക സംഘം മാലോം വില്ലേജ് പ്രസിഡണ്ട് ടി.സി.മോഹനൻ നായർ,കിസാൻ സഭ മണ്ഡലം പ്രസിഡണ്ട് സിബി ജോസഫ് എന്നിവർ പ്രസംഗിച്ചു.

No comments