കോവിഡ് വ്യാപനം; വിവിധ വിഭാഗം ജീവനക്കാർക്ക് ഓഫീസിൽ എത്തുന്നതിൽ ഇളവ് നൽകി സർക്കാർ ഉത്തരവിറക്കി
കോവിഡ് വ്യാപനം; വിവിധ വിഭാഗം ജീവനക്കാർക്ക് ഓഫീസിൽ എത്തുന്നതിൽ ഇളവ് നൽകി സർക്കാർ ഉത്തരവിറക്കി.ഗർഭിണികൾ, ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളുള്ള മുലയൂട്ടുന്ന അമ്മമാർ, അർബുദ രോഗികൾ, അവയവം മാറ്റിവെച്ചവർ എന്നീ വിഭാഗത്തിൽ വരുന്ന ജീവനക്കാർക്കാണ് ഇളവ്. ഇവർക്ക് വർക്ക് അറ്റ് ഹോം അനുവദിക്കും. സെപ്റ്റംബർ 29ലെ ഉത്തരവിൽ സർക്കാർവകുപ്പിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും മുഴുവൻ ജീവനക്കാരും നിർബന്ധമായും ഒ ഓഫിസുകളിൽ എത്തണമെന്ന് നിർദേശിച്ചിരുന്നു.

No comments